തലസ്ഥാനത്ത് വീണ്ടും പീഡനം;

രാജ്യത്തിന്റെ തലസ്ഥാനത്ത് വീണ്ടും പീഡനം. ജോലി വാഗ്ദാനം ചെയ്ത് ഷോപ്പിംഗ് മാളിലേക്ക് വിളിപ്പിച്ച യുവതിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി പീഡിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സെലക്ട് സിറ്റി വാക്ക് മാളിലെ പാര്‍ക്കിംഗ് ഏരിയയിലാണ് വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ സോനു സിംഗ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നതെന്ന് പീഡനത്തിന് ഇരയായ 24കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ഒരാഴ്ച മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സോനു സിംഗ് യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. തുടര്‍ന്ന് നിരന്തരം വിളിച്ചിരുന്നു. യുവതി തൊഴില്‍ രഹിതയാണെന്ന് മനസ്സിലാക്കിയ സോനു ജോലി വാഗ്ദാനം ചെയ്ത് അവരെ സിറ്റി മാളിലേക്ക് വിളിക്കുകയായിരുന്നു.
കാറില്‍ എത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയ സിംഗ് ഇടയ്ക്ക് ഇവര്‍ക്ക് കുടിക്കാന്‍ ശീതളപാനീയവും നല്‍കി. ഇതോടെ മയങ്ങിയ യുവതിയെ മാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി എ.ഡി.സി ചിന്‍മോയ് ബിസ്വാല്‍ പറഞ്ഞു.സിംഗിനെ അറസ്റ്റു ചെയ്യുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പരിശോധിച്ചുവരികയാണണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























