വിവാഹം കഴിഞ്ഞ് നവവധുവിനൊപ്പം വീട്ടിലെത്തിയപ്പോള്‍ വരനെ കാത്തിരുന്നത് കൈവിലങ്ങുകള്‍

വിവാഹം കഴിഞ്ഞ് നവവധുവിനൊപ്പം വളരെ ആഘോഷപൂര്‍വ്വം വീട്ടിലെത്തിയ വരനെ കാത്തിരുന്നത് കൈവിലങ്ങ്. ദസ്രത്ത് കോട്ട (28)നെയാണ് ഞായറാഴ്ച പുലര്‍ച്ചെ പോലീസ് അറസ്റ്റു ചെയ്തത്. പീഡനക്കേസിലായിരുന്നു അറസ്റ്റ് ചെയ്തത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ കോട്ടയെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു.
വിവാഹ ദിവസം പുലര്‍ച്ചെ തന്നെയാണ് പോലീസിന് പരാതി ലഭിച്ചത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് കോട്ട തന്നെ മാനഭംഗപ്പെടുത്തി എന്ന് കാണിച്ചാണ് ദളിത് പെണ്‍കുട്ടി പരാതി നല്‍കിയത്. കഴിഞ്ഞ നവംബറിലായിരുന്നു ആദ്യ പീഡനം. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുറച്ചുദിവസം കഴിഞ്ഞും പീഡനം ആവര്‍ത്തിച്ചു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും അവരുമായി എത്തി പരാതി നല്‍കുകയുമായിരുന്നു. കോലപൂര്‍ഗ്രാമത്തിലെ ഡയറിയിലെ ലാബ് ടെക്‌നീഷ്യനാണ് കോട്ട. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്.
കോട്ടയ്‌ക്കെതിരെ മാനഭംഗം, വീട് അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യം തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോട്ടയക്കെതിരെ ശക്തമായ തെളിവുകള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























