യോഗ പരിപാടിക്കിടെ ബിജെപി മന്ത്രിയുടെ ഉറക്കം!!

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ബിജെപി മന്ത്രി ഉറങ്ങുന്നത് വൈറലാകുന്നു. മധ്യപ്രദേശ് കൃഷിമന്ത്രി ഗൗരിശങ്കര്‍ ബിസന്‍ ആണ് പരിപാടി തുടങ്ങി പത്ത് മിനിട്ട് കഴിയും മുമ്പേ ഉറങ്ങാന്‍ തുടങ്ങിയത്.
മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നടന്ന യോഗാ പരിപാടിക്കിടെ ആയിരുന്നു സംഭവം. രണ്ടായിരത്തിലധികം വരുന്ന കുട്ടികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു കൃഷിമന്ത്രിയുടെ ഉറക്കം. അല്പനേരം മാത്രം യോഗനടക്കുന്നിടത്ത് ചിലവഴിച്ച ശേഷം അടുത്തുള്ള സോഫയില്‍ പോയിരുന്ന് ഉറങ്ങുകയായിരുന്നു. തനിക്ക് സുഖമില്ലാത്തതിനാലാണ് ഉറങ്ങിപ്പോയതെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























