ലണ്ടന്‍ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യത;ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നു ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഭീകരാക്രമണത്തിനു സാധ്യതയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ പോലീസ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. ലണ്ടനിലെ മാഞ്ചസ്റ്ററിലുണ്ടായ തരത്തിലുള്ള ആക്രമണത്തിനാണു ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ് സൂചന.
എല്ലാ സുരക്ഷാ എജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരം കൈമാറിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. ബസ് സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍, മെട്രോ സ്‌റ്റേഷന്‍, വിമാനത്താവളം, സ്‌റ്റേഡിയം, വിനോദസഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം പോലീസ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.
സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഏഴ് ഭീകരര്‍ ഡല്‍ഹിയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈദിനു മുന്‍പായി എതു സമയവും ഡല്‍ഹിയില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
https://www.facebook.com/Malayalivartha
























