ഭാര്യയെ സംശയം; ഭര്‍ത്താവ് കുത്തിയത് 35 തവണ

ഡല്‍ഹിയില്‍ വീണ്ടും മനം മടുപ്പിക്കുന്ന കോലപാതകം. ഭര്‍ത്താവ് ഭാര്യയെ 35 തവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണിലാണ് സംഭവം ബുധനാഴ്ച രാവിലെ വിവാഹേതര ബന്ധം ആരോപിച്ചാണ് ബിനോദ് ബിഷ്ട ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.
അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ വിനീതിനും പരിക്കേറ്റു. അച്ഛന്റെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിനീതിന് പരിക്കേറ്റത് കൈക്ക് പരിക്കേറ്റ വിനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ബിനോദ് വീട്ടില്‍ എത്തുമ്പോള്‍ രേഖയും മൂത്തമകന്‍ വിനീതും മാത്രമായിരുന്നു. തുടര്‍ന്ന് ബിനോദും രേഖയും തമ്മില്‍ കലഹമുണ്ടായി. ഇതേ തുടര്‍ന്ന് ബിനോദ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗച്ച് രേഖയെ കുത്തുകയായിരുന്നു. രേഖ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.
രേഖയെ കൊലപ്പെടുത്തുന്നതിനുമുമ്പ് സമീപത്ത് താമസിക്കുന്ന സഹോദരന്റെ ഫ്‌ളാറ്റ് ബിനോദ് പുറത്തുനിന്ന് പൂട്ടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിനോദിനെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
https://www.facebook.com/Malayalivartha
























