മദ്യപിക്കാന്‍ പണം കൊടുക്കാത്തതിനാല്‍ ഭാര്യയെ അടിച്ചുകൊന്നു

തമിഴ്‌നാട്ടില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിനാല്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തി. ചെന്നൈ കാശിമേട് സ്വദേശിനി നന്ദിനി (24) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇരുദയരാജ് (28) അറസ്റ്റിലായി. മല്‍സ്യത്തൊഴിലാളിയായ ഇരുദയരാജ് ജോലി കഴിഞ്ഞ് വീട്ടിലെത്തി മദ്യപാനത്തിനു പണം ആവശ്യപ്പെട്ട് നന്ദിനിയുമായി പതിവായി വഴക്കിടാറുണ്ട്.
കഴിഞ്ഞദിവസവും പതിവുപോലെ ബഹളം ഉണ്ടാക്കിയെങ്കിയും നന്ദിനി പണം നല്‍കിയില്ല. മദ്യപിച്ചിരുന്ന ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാംനിലയില്‍നിന്ന് ഗോവണിപ്പടിയിലൂടെ വലിച്ചു താഴേക്കു വലിച്ചെറിയുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇവരെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























