കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ജനവാസ കേന്ദ്രത്തില്‍ ഒളിച്ചിരുന്ന ഭീകരരെ വധിച്ചു; രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മീരിലെ പുല്‍ വാമ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. കാകപ്പോര മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ തുടങ്ങിയത്. തുടര്‍ ന്നുണ്ടായ ഏറ്റമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ ച്ചയോടെയാണ് അവസാനിച്ചത്.
ലഷ്‌കര്‍ ഇ തൊയ്ബയില്‍ ഈ അടുത്തിടെ ചേര്‍ന്ന മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. ഈ മേഖലയില്‍ പ്രദേശവാസികളെ വന്‍ തോതില്‍ തീവ്രവാദ സംഘത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക സഹായം നല്‍ കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സോപോര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























