ജി എസ് ടി നടപ്പിലാക്കിയതിനെതിരെ ഡല്‍ഹിയില്‍ വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിക്കുന്നു

രാജ്യത്ത് ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിനെതിരെ ഡല്‍ഹിയില്‍ വ്യാപാരികളുടെ വന്‍ പ്രതിഷേധം. ഡല്‍ഹി ചാന്ദ്‌നി ചൗക്കിലെ വ്യാപാരികള്‍ ഇന്നും കടയടച്ച് പ്രതിഷേധിച്ചു.
ജിഎസ്ടി നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ മൂന്നു ദിവസമായി ചാന്ദ്‌നി ചൗക്കിലെ അയ്യായിരത്തോളം വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിക്കുകയായിരുന്നു. വസ്ത്ര വ്യാപാരികളാണു കൂടുതലായി പ്രതിഷേധിക്കുന്നത്. ഇന്ത്യ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയിരുന്നു.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു രാജ്യം ഔപചാരികമായി ജിഎസ്ടി യുഗത്തിലേക്കു കടന്നത്. ഇനി രാജ്യത്തു നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഓരോ ഉത്പന്നത്തിനും സേവനത്തിനും രാജ്യത്ത് എവിടെയും ഒരേ തോതില്‍ നികുതി നല്‍കിയാല്‍ മതി.
https://www.facebook.com/Malayalivartha






















