ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മണ്ടാവര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സഹ്‌റോജ് സിംഗ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ റോഡരുകില്‍ നിന്നാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു.
പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















