കാര്‍ത്തിക്കും ദീപികയും ഹണിമൂണിന് കുളിച്ച കുളമേതെന്നറിയാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് മോഹം

വിന്‍ഡീസ് പരമ്പരയില്‍ മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 20 ന് മുന്നില്‍ നില്‍ക്കുകയാണ് ഇന്ത്യ. അതിനിടയിലും ഹണിമൂണ്‍ ജോളിയില്‍ താര ജേഡികള്‍ അടിച്ചു പൊളിക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നത്. വിദേശ പരമ്പരകള്‍ക്കിടെ ഭാര്യയേയും കൂടെ കൂട്ടുന്നവരാണ് മിക്ക താരങ്ങളും. മനോഹരമായ ലോക്കേഷനുകളില്‍ പ്രത്യേകിച്ചും. കളത്തിലെ പോരാട്ടത്തിനൊപ്പം കുടുംബവുമായുള്ള ഒത്തുചേരലുകളും താരങ്ങള്‍ക്ക് വേറിട്ട അനുഭവം തന്നെയാണ്.
പരമ്പരയ്ക്കിടെ ദിനേഷ് കാര്‍ത്തിക്കിനൊപ്പം ഭാര്യയും സ്‌ക്വാഷ് താരവുമായ സീപിക പള്ളിക്കലുമുണ്ട്. ദീപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദീപികയും കാര്‍ത്തിക്കുമുള്ളതും, ദീപിക സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്നതുമായ ചിത്രത്തിനു അടിയില്‍ ഭര്‍ത്താവിനൊപ്പമുള്ള യാത്ര ബുദ്ധിമുട്ടേറിയ ജോലി ആണെന്ന് സീപിക കുറിച്ചിരുന്നു. തൊട്ടു പിന്നാലെ ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ചോദ്യം എത്തി. ആ പുള്‍ എവിടെ ആണ്? അത് തന്റെ സ്വകാര്യ പൂള്‍ ആണെന്നും വന്നാല്‍ നിമ്പു പാനി ഉണ്ടാക്കി നല്‍കാമെന്നും ദീപികയും തിരിച്ചടിക്കുകയായിരുന്നു. ഏകദിന ടീമിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 യിലും ദിനേഷ് കാര്‍ത്തിക്കുണ്ട്.
https://www.facebook.com/Malayalivartha






















