തിങ്കളാഴ്ച മുതല്‍ തമിഴ്‌നാട്ടില്‍ തിയേറ്റര്‍ ഉടമകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ തിയേറ്റര്‍ ഉടമകള്‍ ജൂലൈ മൂന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്.വിനോദ നികുതി കൂടി ചേരുമ്പോള്‍ തിയേറ്ററുടമകള്‍ 53 ശതമാനം നികുതി നല്‍കേണ്ടി വരും.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കണം. തിയേറ്ററുമായി അനുബന്ധിച്ച് ജോലി ചെയ്യുന്ന 10 ലക്ഷത്തിലധികം പേരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും തമിഴ്‌നാട് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അഭിരാമി രാമനാഥന്‍ പറഞ്ഞു. ജൂലൈനാണ് ജി.എസ്.ടി നലവില്‍ വന്നത്.
https://www.facebook.com/Malayalivartha






















