ആധാര്‍ പാന്‍ ബന്ധിപ്പിക്കലിനു ആദായ നികുതി വകുപ്പ് പുതിയ ഫോം പുറത്തിറക്കി

ആധാറും ആദായനികുതി വകുപ്പു നല്കുന്ന പാനും (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ബന്ധിപ്പിക്കുന്നതിന് ഒരു പേജുള്ള ഫോമില്‍ അപേക്ഷ നല്‍കാം. ഇന്നലെയാണ് ആദായ നികുതി വകുപ്പ് ഫോം പുറത്തിറക്കിയത്. പുതിയ ഫോമില്‍ ആധാര്‍, പാന്‍ നന്പരുകള്‍ ചേര്‍ക്കണം. വേറെ പാനുമായി ബന്ധിപ്പിക്കാന്‍ അപേക്ഷിച്ചിട്ടില്ലെന്നും വേറെ പാന്‍ ഇല്ലെന്നും സത്യവാങ്മൂലം നല്കണം.
ആധാറിനു നല്‍കിയിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടുകയില്ലെന്ന് അറിയാമെന്നു സമ്മതിക്കുന്ന പ്രസ്താവനയും ഫോമില്‍ ഉണ്ട്. ഓണ്‍ലൈനായും എസ്എംഎസ് വഴിയും ആധാര്‍ പാന്‍ ബന്ധനം ഇനിയും തുടരാം. എസ്എംഎസ് വഴിയുള്ളതിന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്കാണു സന്ദേശമയക്കേണ്ടത്. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ആധാറും പാനും ബന്ധിപ്പിക്കാം. (www.incometaxindia efiling.gov.in)
രാജ്യത്ത് 115 കോടി ആധാറും 25 കോടി പാനും അലോട്ട് ചെയ്തിട്ടുണ്ട്. 2.62 കോടി ആധാറുകള്‍ പാനുമായി ബന്ധിപ്പിച്ചു ക!ഴിഞ്ഞു. ഇന്നലെ മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആദായ നികുതി അടയ്ക്കാനും പാന്‍ അപേക്ഷ നല്‍കാനും ആധാര്‍ നിര്‍ബന്ധമാണ്.
https://www.facebook.com/Malayalivartha






















