മകള്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് പിതാവും ജീവനൊടുക്കി

മകള്‍ ജീവനൊടുക്കിയതില്‍ മനം നൊന്ത് പിതാവും ജീവനൊടുക്കി. ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ കാറ്ററിങ് സര്‍വീസ് ഏജന്റായ മൃത്തുകൃഷ്ണ നായിഡുവാണ് മകള്‍ മജ്ഞുളയുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. താന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകള്‍ രണ്ടാമത് വിവാഹത്തിന് തയ്യാറായതെന്നും അതുകൊണ്ടു തന്നെ അവളുടെ നിലവിലെ അവസ്ഥകള്‍ക്ക് കാരണം താനാണ് എന്ന ചിന്തയാണ് ഇയാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആദ്യ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ആ ജീവിതവും പരാജയപ്പെട്ടത് മഞ്ജുളയെ തളര്‍ത്തിയിരുന്നു. അതേ തുടര്‍ന്നാണ് മഞ്ജുള ജീവനൊടുക്കിയത്. മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ട ഞെട്ടലില്‍ പുറത്തേയ്ക്ക് ഓടിയ ഇയാള്‍ സമീപത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും പാഞ്ഞുവരികയായിരുന്ന ട്രെയിന് മുന്നിലേയ്ക്ക് ചാടുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















