ട്രെയിനില്‍ ഇനി കുറഞ്ഞ നിരക്കില്‍ എ.സിയില്‍ യാത്ര ചെയ്യാം

തേര്‍ഡ് എ.സി നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എ.സി ട്രെയിന്‍ യാത്രക്ക് പുതിയ ഇക്കോണമി എ.സി കോച്ചുകള്‍ ഒരുക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. മുഴുവന്‍ കോച്ചുകളും ശീതീകരിച്ച പുതിയ ട്രെയിനുകളിലാണ് പുതിയ ക്ലാസ് യാത്ര ഒരുക്കുന്നത്. നിലവിലുള്ള ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി, തേര്‍ഡ് എ.സി എന്നിവക്കൊപ്പം തേര്‍ഡ് എ.സി ഇക്കോണമി എന്ന പേരിലാണ് കോച്ചുകള്‍ വരുന്നത്. കോച്ചുകള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകളുമുണ്ടാകും. താപനില ശരാശരി 24-25 ഡിഗ്രിയില്‍ നിലനിര്‍ത്തുന്നതിനാല്‍ മറ്റ് എ.സി കോച്ചുകളിലേതുപോലെ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പും നല്‍കില്ല. തുടക്കത്തില്‍ ചില റൂട്ടുകളില്‍ മാത്രമായിരിക്കും ചെലവ് കുറഞ്ഞ എ.സി കോച്ചുകളുള്ള ട്രെയിനുകളോടിക്കുക.
നിലവില്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ലീപ്പര്‍, തേര്‍ഡ് എ.സി, സെക്കന്‍ഡ് എ.സി, ഫസ്റ്റ് എ.സി എന്നിവയാണുള്ളത്. രാജധാനി, ശതാബ്ദി ട്രെയിനുകളിലും ഇപ്പോള്‍ ആരംഭിച്ച ഹംസഫര്‍, തേജസ് എന്നിവയിലും എല്ലാ കോച്ചുകളും എ.സിയാണ്.
കനത്തചൂടില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനാണ് പുതിയ കോച്ചെന്നും കടുത്ത തണുപ്പ് ഈ കോച്ചുകളില്‍ ഉണ്ടാകില്ലെന്നും റെയില്‍ മന്ത്രാലയം അറിയിച്ചു. പുതുതായി സര്‍വിസ് ആരംഭിച്ച ഹംസഫര്‍ എക്‌സ്പ്രസില്‍ തേര്‍ഡ് എ.സി കോച്ചുകള്‍ മാത്രമാണുള്ളത്.
യാത്രക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചിരിക്കുന്നതെന്നും കൂടുതല്‍ ചെലവ് കുറഞ്ഞ എ.സി കോച്ചുകള്‍ വരുന്നതോടെ സ്ഥിരം ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്നും റെയില്‍വേ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















