വിവാഹ സംഘം സഞ്ചരിച്ച മിനിബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് മരണം, ഒമ്പതു പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പുണെയില്‍ വിവാഹ സംഘം സഞ്ചരിച്ച മിനിബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ നഗരത്തിലെ ലോനികന്ദിലാണ് സംഭവം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
15 യാത്രക്കാരുമായി പുണെയിലേക്കു പോകുകയായിരുന്ന ബസില്‍ തെറ്റായ ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അഹമ്മദാബാദ് ജില്ലയിലുള്ള സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha






















