ജൂലൈ ഒന്നിന് പുലര്‍ച്ചെ കുഞ്ഞ് ജനിച്ചു; അമ്മ പേരിട്ടു, ജിഎസ്ടി

ജൂലൈ ഒന്നിന് പുലര്‍ച്ചെ 12.02 ന് രാജസ്ഥാനില്‍ പിറന്ന ആണ്‍ കുഞ്ഞിന് അമ്മ നല്‍കിയ പേര് ജിഎസ്ടി. ഒരു രാജ്യം ഒരൊറ്റ നികുതിയെന്ന സന്ദേശവുമായി ജിഎസ്ടി ഇന്ത്യയില്‍ നിലവില്‍ വന്ന 12 മണിയോടടുത്ത് പിറന്നതിനാലാണ് അമ്മ കുഞ്ഞിന് അതേ പേരിട്ടത്.
അര്‍ധരാത്രി കൃത്യം 12 മണിക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ബട്ടണ്‍ അമര്‍ത്തിയാണ് ജി.എസ്.ടി.ക്ക് തുടക്കം കുറിച്ചത്. അതേ നിമിഷത്തില്‍ തന്നെയായിരുന്നു രാജസ്ഥാനിലെ ബേവയില്‍ ജിഎസ്ടി എന്ന ആണ്‍കുഞ്ഞ് പിറന്നതും. അര്‍ധരാത്രിയില്‍ പിറന്ന ജിഎസ്ടിക്ക് ആശംസകള്‍ അര്‍പ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ട്വീറ്റ് ചെയ്തു.

https://www.facebook.com/Malayalivartha






















