ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മുകശ്മീര്‍ പുല്‍വാമ ജില്ലയിലെ ബാംനൂ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ദൗത്യ സേനയും 44 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
പ്രദേശത്ത് രണ്ടിലേറെ തീവ്രവാദികള്‍ കൂടിയുള്ളതായി സംശയിക്കുന്നു. അവരെ കൂടി പിടികൂടാനായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പുല്‍വാമയിലെ മലങ്ക്പുരയിലും സുരക്ഷാസേന തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















