ശാരികമായി മാത്രമേ ഇവര്‍ തളര്‍ന്നിട്ടുള്ളു , ആത്മധൈര്യം ചോര്‍ന്നിട്ടില്ല

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ജിലുമോള്‍ നല്ല രീതിയില്‍ പടം വരക്കും . പക്ഷെ കാല്‍കൊണ്ടാണ് എന്ന് മാത്രം . രണ്ടുകൈയ്യും കുഞ്ഞിലേ നഷ്ടപ്പെട്ട ഈ ധൈര്യശാലിയായ പെണ്‍കുട്ടി ജീവതത്തില്‍ ഒരു ഘട്ടത്തിലും തളര്‍ന്നുപോയിട്ടില്ല . കുട്ടിക്കാലത്ത് തന്നെ അവള്‍ ഈ കഴിവ് വികസിപ്പിച്ചു തുടങ്ങി . അതാണ് അവളെ സെയിന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് അനിമേഷനില്‍ ബിരുദം നേടാന്‍ സഹായിച്ചതും . ജിലു മാത്രമല്ല കുട്ടികാലത്തും അല്ലാതെയും സ്വന്തം കൈ നഷ്ടപ്പെട്ടവരാണ് മൃദുല്‍ ഘോഷും , ഉത്തം കുമാറും ഗണേഷ് കുമാറും ഒക്കെ . ഇവര്‍ ഒക്കെ തന്നെ ആത്മധൈര്യം കൈവിടാതെ ജീവിതത്തില്‍ സ്വന്തമായി ഒരു തൊഴില്‍ പഠിച്ചെടുത്തവര്‍ ആണ് 
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഇവര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ലോകം മുഴുവന്‍ എത്തുകയാണ് . മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മൗത്ത് ആന്‍ഡ് ഫുട്ട് പെയിന്റിംഗ് ആര്‍ട്ടിസ്‌റ് എന്ന സംഘടനയാണ് ഇവരുടെ ഈ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് . അവരുടെ വികാരങ്ങളും ചിന്തകളുമാണ് നമ്മുക്ക് ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക .അത്രയ്ക്ക് മനോഹരമാണ് ഓരോ ചിത്രങ്ങളും . സ്വയം സഹായം എന്നതാണ് ഈ സംഘടനയുടെ ആപ്തവാക്യം
https://www.facebook.com/Malayalivartha






















