പുകവലിച്ചതിന് അമ്മ വഴക്കുപറഞ്ഞു,പതിനാലുകാരന്‍ സ്വയം വെടിവച്ചു മരിച്ചു

പുകവലിച്ചതിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനാലുകാരന്‍ സ്വയം വെടിവച്ചുമരിച്ചു. ഇറ്റ ജില്ലയിലെ സ്‌കൂളിലെ എട്ടാം ക്‌ളാസുകാരനാണ് ജീവനൊടുക്കിയത്. കുട്ടി പുകവലിക്ക് അടിമയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മകന്റെ പുകവലിശീലം മാറ്റാനായി രക്ഷിതാക്കള്‍ പലവഴിയും നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. കഴിഞ്ഞദിവസം ഒളിച്ചിരുന്ന് പുകവലിക്കുന്നത് അമ്മ കണ്ടുപിടിച്ചു. ഇതിന്റെ പേരില്‍ തല്ലുകയും വഴക്കുപറയുകയും ചെയ്തു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. നാടന്‍ തോക്കുപയോഗിച്ചായിരുന്നു ആത്മഹത്യ. തോക്ക് എവിടെനിന്ന് കിട്ടിയതെന്ന് വ്യക്തമല്ല.
പുകവലിശീലം തുടങ്ങിയശേഷം മകന്റെ സ്വഭാവം പാടെ മാറിയെന്നും അച്ഛന്‍ രാംകിഷോര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















