ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഗ്‌നോ ഫീസ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്‌നോ)യുടെ എല്ലാ കോഴ്‌സുകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇഗ്‌നോ വൈസ് ചാന്‍സലര്‍ രവീന്ദ്രകുമാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.22ാമത് പ്രൊഫസര്‍ ജി റാം റെഡ്ഡി പ്രഭാഷണം നടത്തുന്നതിനിടെയാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും സാംസ്‌കാരിക നേതാക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു ചരിത്രപരമായ ഈ പ്രഖ്യാനം നടന്നത്. ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. സര്‍ക്കാര്‍ ജിഡിപിയുടെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണമെന്ന് തെലങ്കാന കക്കട്ടിയ സര്‍വകലാശാല വൈ വൈകുണ്ഡം പറഞ്ഞു.
https://www.facebook.com/Malayalivartha






















