ഇന്ത്യ-ചൈന യുദ്ധത്തിന് സാധ്യതയെന്ന് ചൈനീസ് നിരീക്ഷകര്‍

ഇന്ത്യ-ചൈന യുദ്ധത്തിന് സാധ്യതയെന്ന് ചൈനീസ് നിരീക്ഷകരുടെ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഗ്ലോബല്‍ ടൈംസിലാണ് ചൈനീസ് നിരീക്ഷകരുടെ വാദങ്ങള്‍ പുറത്തുവന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ അതില്‍ നിന്ന് നേട്ടം കൊയ്യാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച ബന്ധം ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ജമ്മു കാശ്മീര്‍ മുതല്‍ അരുണാചല്‍ വരെ നീളുന്ന 3488 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 220 കിലോമീറ്റര്‍ സിക്കിമിന്റെ ഭാഗമാണ്. ഈ അതിര്‍ത്തിയെ ചുറ്റിപ്പറ്റിയാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha






















