ഭര്‍ത്താവിന്റെ വെട്ടുകൊണ്ട് ഭാര്യ പിടഞ്ഞുവീണപ്പോള്‍ അയല്‍ക്കാര്‍ ചെയ്തത്?

ആപത്ത് വരുമ്പോള്‍ അയല്‍ക്കാര്‍ തുണയുണ്ടാകുമെന്നാണ് നാം ഓരോരുത്തരും കരുതുന്നത്. എന്നാല്‍ ഈ സംഭവം വ്യക്തമാക്കുന്നത് മറ്റൊന്നാണ്. അപകടം സംഭവിച്ചാല്‍ അയല്‍ക്കാര്‍ നോക്കിനില്‍ക്കുകമാത്രമേ ചെയ്യൂ. ആരും രക്ഷയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കേണ്ട. ഹരിയാനയിലെ ഈ സംഭവം അതിന് ഉദാഹരണമാണ്.
വെട്ടേറ്റ് വീണ യുവതിയെ സ്വന്തം അയല്‍ക്കാര്‍ രക്ഷിക്കുന്നതിന് പകരം ചെയ്തത് വീഡിയോ പകര്‍ത്തല്‍ ആണ്. സംഭവം ഇങ്ങനെയാണ്. ബാരോലി ഗ്രാമത്തിലെ യുവതിയെ മദ്യപനായ ഭര്‍ത്താവാണ് മഴു കൊണ്ട് വെട്ടിയത്. വീട്ടില്‍ മദ്യപിക്കുകയായിരുന്ന ഇയാള്‍ യുവതിയുടെ കണ്ണില്‍ മുളക്‌പൊടി ഇട്ട ശേഷമമാണ് വയറ്റില്‍ വെട്ടിയത്. വേട്ടേറ്റ് നിലത്ത് വീണ യുവതിയെ കാണാന്‍ അയല്‍വാസികള്‍ എത്തിയത് മൊബൈല്‍ ക്യാമറയുമായാണ്.
യുവതിയെ വേഗം തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം ആള്‍ക്കൂട്ടം ചെയ്തത് ദൃശ്യം പകര്‍ത്തുക എന്നതായിരുന്നു. തന്നെ രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവരമറിഞ്ഞ് എത്തിയ പോലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ വഞ്ചിച്ചു എന്നാരോപിച്ചാണ് ഭര്‍ത്താവ് യുവതിയെ മഴുവിന് വെട്ടിയത്. യുവതിയുടെ നില ഗുരുതരമല്ലെന്നും ആശുപത്രി വിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















