രാജ്യവ്യാപക സമരത്തിനൊരുങ്ങി പെട്രോള്‍ പമ്പ് ഉടമകള്‍

ഇന്ധനവില ദിവസേന പുതുക്കി നിശ്ചയിക്കുന്ന പദ്ധതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകള്‍ ജൂലൈ 12ന് രാജ്യവ്യാപകമായി സമരം ചെയ്യും. ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് (എ.ഐ.പി.ഡി.എ) സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന് മുന്നോടിയായി ഈ ബുധനാഴ്ച ഒരു തരത്തിലുള്ള ഇന്ധനവും എണ്ണക്കമ്പനികളില്‍ നിന്നും വാങ്ങില്ലെന്നും എ.ഐ.പി.ഡി.എ അറിയിച്ചു.
അതേസമയം, പെട്രോളിയം ഡീലേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വ്യാപകമായി 11ന് പമ്പുകള്‍ അടച്ച് സമരം ചെയ്യും. 10ന് അര്‍ദ്ധരാത്രി മുതല്‍ 11ന് അര്‍ദ്ധരാത്രി വരെയാണ് സമരം. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്പനികളില്‍ നിന്നുള്ള പ്രീമിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















