ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ശക്തമായി വാദിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി

ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ വളരെ ശക്തമായി വാദിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന്റെ ഭീഷണി സംബന്ധിച്ച് സുഷമ സ്വരാജ് ശക്തമായ സന്ദേശമാണ് നല്‍കിയത്. എന്തുകൊണ്ടാണ് ഈ ഭീഷണിക്കെതിരെ ഒന്നിച്ചു യുദ്ധം ചെയ്യേണ്ടെതന്നതു സംബന്ധിച്ചും അവര്‍ വ്യക്തമാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോഡി അഭിനന്ദനം അറിയിച്ചത്.
ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളും ജിഹാദികളും മാത്രമാണ് പാകിസ്ഥാന്റെ സംഭാവനയെന്നായിരുന്നു സുഷമയുടെ പ്രസ്താവന. പാകിസ്ഥാന്‍ ജിഹാദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കാരെ കൊലപ്പെടുത്തുക മാത്രമല്ല, മറിച്ച് അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ കൂടി ഇല്ലാതാക്കുക എന്നതാണെന്നും സുഷമ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഹസ്തമാണ് വാഗ്ദാനം ചെയ്തത്. പാകിസ്ഥാന്‍ എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ ഉത്തരം പറയണം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് തീവ്രവാദത്തെ കുറിച്ച് പാകിസ്ഥാന്റെ നിലപാട്. പിന്നെങ്ങനെ നിങ്ങള്‍ തീവ്രവാദത്തിനെതിരെ പോരാടുമെന്നും പാകിസ്ഥാനോട് സുഷമ ചോദിച്ചു.
https://www.facebook.com/Malayalivartha


























