ജി.എസ്.ടി: പ്ലാസ്റ്റിക്, ഇമാലിന്യനീക്കം അനിശ്ചിതത്വത്തില്‍

ജി.എസ്.ടിയില്‍ കുടുങ്ങി സംസ്ഥാനത്തു നിന്നുള്ള പ്ലാസ്റ്റിക്, ഇമാലിന്യനീക്കം നിലക്കുന്നു. റീസൈക്ലിങ്ങിനുള്ള മാലിന്യങ്ങള്‍ക്ക് ജി.എസ്.ടിയില്‍ 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്. നികുതി ഉയര്‍ന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ സംസ്‌കരണ യൂണിറ്റുകള്‍ മാലിന്യം വാങ്ങാന്‍ താല്‍പര്യം കാട്ടാത്തതാണ് പ്രതിസന്ധിയായത്.
കേരളത്തിലെ മാലിന്യത്തിന്റെ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിലേക്കാണ് കയറ്റിവിട്ടിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇത് അനിശ്ചിതത്വത്തിലായി. ഇമാലിന്യം വന്‍തോതില്‍ ശേഖരിക്കുന്ന സര്‍ക്കാറിനുകീഴിലെ ക്ലീന്‍ കേരള കമ്പനിയെയും ഇത് ബാധിക്കുന്ന സ്ഥിതിയാണ്. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ടണ്‍ മാലിന്യമാണ് ക്ലീന്‍ കേരള കമ്പനി ശേഖരിച്ച് ഹൈദരാബാദിലെ എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറിയിരുന്നത്.

നേരത്തേ റീസൈക്ലിങ്ങിന് വില്‍ക്കുന്ന ഇമാലിന്യത്തിന് നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടി വന്നതോടെ ഇത് 18 ശതമാനമായി. ഇതിനൊപ്പം ഗതാഗത ഇനത്തിലും 18 ശതമാനം നികുതിയുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന നികുതിഭാരം താങ്ങാനാകില്ലെന്നുകാട്ടി ഹൈദരാബാദ ്കമ്പനി ക്ലീന്‍ കേരള അധികൃതര്‍ക്ക് കത്തു നല്‍കി
.
നികുതിയില്‍ ഇളവുണ്ടായില്ലെങ്കില്‍ മാലിന്യം ശേഖരിക്കുന്നതില്‍ നിന്ന് പിന്മാറുമെന്ന സൂചനയും ഇവര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള മറ്റു കമ്പനികളും സമാന നിലപാടാണ് സ്വീകരിക്കുന്നത്. പുതിയ നികുതിഘടന പ്ലാസ്റ്റിക് മാലിന്യനീക്കത്തിനും തിരിച്ചടിയായി. അഞ്ച് ശതമാനമായിരുന്ന നികുതി 18ആയാണ് ജി.എസ്.ടി വന്നതോടെ ഉയര്‍ന്നത്. ഇതോടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചെറുകിട ഉല്‍പാദക യൂണിറ്റുകള്‍ പഴയവ വാങ്ങാതെ മാറിനില്‍ക്കുകയാണ്. സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 60 ശതമാനവും തമിഴ്‌നാട്ടിലേക്കാണ് കയറ്റിവിട്ടിരുന്നത്.

ഇവ ഉപയോഗിച്ച് മഗ്, ബക്കറ്റ് തുടങ്ങിയവ നിര്‍മിക്കുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. കേരളത്തില്‍ യൂണിറ്റുകള്‍ കുറവായതിനാല്‍ നല്ലൊരു ശതമാനം തമിഴ്‌നാട് അടക്കം സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് പ്ലസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പറയുന്നു. നികുതി വന്നതോടെ ഇവരുടെ താല്‍പര്യം കുറഞ്ഞു. ഇത് മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.സ്‌ക്രാപ്പ് ശേഖരിക്കുന്നവരെയും കച്ചവടക്കാരെയും ഇത് പ്രതിസന്ധിയിലാക്കുന്നു. മാലിന്യനിര്‍മാര്‍ജന പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ നികുതി ഉയര്‍ത്തിയ നടപടി ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, റീസൈക്ലിങ്ങിനുള്ള മാലിന്യങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി. കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha


























