വീണ്ടും ആധാര്‍ ? യുപിഎ സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച ശേഷം ഉപേക്ഷിച്ച ആധാര്‍ പദ്ധതി മോഡി സര്‍ക്കാര്‍ പുന:ജീവിപ്പിക്കുന്നു

യുപിഎ സര്‍ക്കാര്‍ ഏറെ പേരുദോഷം കേട്ട ആധാര്‍ പദ്ധതിയെ പുന:ജീവിപ്പിക്കാന്‍ മോഡി സര്‍ക്കാരും. ആധാറിലൂടെ സബ്‌സിഡി നേരിട്ട് ബാങ്ക് വഴി നല്‍കാനുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത്. ബഡ്‌ജറ്റില്‍ സബ്‌സിഡികള്‍ കുറയ്‌ക്കാനുള്ള പ്രഖ്യാപനങ്ങള്‍കൂടി കണ്ടുകൊണ്ടാണ് ആധാര്‍ നടപ്പിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.
ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷയില്‍ നടന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ആസൂത്രണ മന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് എന്നിവര്‍ പദ്ധതി തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നു.
യുപിഎ സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാക്കിയതില്‍ ആധാര്‍ പദ്ധതിയുമുണ്ടായിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്‌തു. ഇതിനിടെ പാചക വാതക സബ്‌സിഡി ആധാര്‍ വഴിയാക്കിയത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിട്ടുവീഴ്‌ച നടത്തി. അപ്പോള്‍ കുടുങ്ങിയത് ആധാര്‍ എടുത്തവരാണ്. ആധാര്‍ ഉള്ളവര്‍ക്ക് പാചക വാതകത്തിന് മുഴുവന്‍ തുകയും അപ്പോള്‍ നല്‍കേണ്ടി വന്നു. അവരുടെ സബ്‌സിഡി ബാങ്കുവഴിയാക്കി. ആധാര്‍ ഇല്ലാത്തവര്‍ക്ക് കുറഞ്ഞ രൂപയ്‌ക്ക് സിലിണ്ടര്‍ ലഭിച്ചു. അങ്ങനെ ആധാര്‍ എടുക്കാത്തവര്‍ക്ക് നേട്ടമായതോടെ പദ്ധതി തന്നെ മരവിപ്പിച്ചു.
ആസൂത്രണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രധാനമന്ത്രി ആയതിനാല്‍ തന്നെ ആധാറിന്റെ കാര്യത്തില്‍ മോഡിയുടെ നിലപാട് നിര്‍ണായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha