ഒരു നേരം ഉണ്ണുന്നവന്‍ പണക്കാരന്‍ ... സാദാ ഊണിന് 45 രൂപ ആയിരിക്കെ പ്രതിദിനം 32 രൂപയിലധികം ചെലവിടുന്നവര് ഇനി ദരിദ്രരല്ല

ഒരു ദിവസം ഒരു ഊണെങ്കിലും കഴിക്കുന്നവര്‍ ദരിദ്രരല്ല എന്നാണ് പുതിയ കണ്ടെത്തല്‍. ഒരു കിലോ അരിക്ക് 35 രൂപയ്‌ക്ക് മുകളിലുണ്ട്. മീന്‍ കറിയില്ലാതെ ഒരു സാധാരണ ഊണിന് 45 രൂപയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കേയാണ് പാവപ്പെട്ടവനേയും പണക്കാരനേയും തമ്മില്‍ വേര്‍തിരിക്കുന്നത്. പ്രതിദിനം ആഹാരത്തിനും മറ്റ് കാര്യങ്ങള്‍ക്കും 32 രൂപയിലധികം ചെലവിടുന്നവര് ഇനി ദരിദ്രരല്ല. നഗരങ്ങളില്‍ ഇത് 47 രൂപയാണ്. സി. രംഗരാജന്‍ സമിതിയാണ് ദാരിദ്ര്യരേഖാ പരിധി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ വിദഗ്ധ സമതിയാണ് ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ബി.ജെ.പി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. നേരത്തെ നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും ചെലവാക്കാന്‍ കഴിവുളളരെ ദാരിദ്രരേഖയ്ക്കു മുകളില്‍പെടുത്തി 2011-12 കാലഘട്ടങ്ങളില്‍ സുരേഷ് തെണ്ടുല്‍ക്കര്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യുപിഎ സര്‍ക്കാര്‍ സി. രംഗരാജന്‍ സമിതിയെ ദാരിദ്രരേഖ മാനദണ്ഡം നിശ്ചയിക്കാന്‍ നിയമിച്ചത്. എന്നാല്‍ കാര്യമായി വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് സി. രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ടനുസരിച്ച് തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു വിരുദ്ധമായി ദരിദ്രരുടെ എണ്ണത്തില്‍ 10 കോടിയുടെ വര്‍ധനയുണ്ടാകും. ഈ റിപ്പോര്‍ട്ട് അനുസരിച്ച് 36.3 കോടിയാണ് ഇന്ത്യയിലെ ദരിദ്രരുടെ ആകെ എണ്ണം. ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 29.6 ശതമാനമാണ്. തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നഗരങ്ങളില്‍ മാസം 1000 രൂപ ചെലവഴിക്കാന്‍ കഴിവുളളവന്‍ ദരിദ്രരനല്ല എന്ന മുന്‍ നിലപാടിന് 1407 രൂപയും ഗ്രാമങ്ങളില്‍ 816 രൂപ എന്ന മുന്‍ മാനദണ്ഡത്തിനും 972 രൂപ എന്നും ഇതോടെ മാറ്റമുണ്ടാകും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2012 ലാണ് സി രംഗരാജന്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായിരുന്നു രംഗരാജന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha