വക്കം പുരുഷോത്തമന്‍ രാജിവച്ചേക്കും

നാഗാലന്‍ഡ് ഗവര്‍ണറായി സ്ഥലം മാറ്റപ്പെട്ട വക്കം പുരുഷോത്തമന്‍ രാജിവച്ചേക്കുമെന്ന് സൂചന. നാഗാലന്‍ഡിലേക്കു മാറാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചേക്കും. മിസോറാം ഗവര്‍ണറായ വക്കം പുരുഷോത്തമനെ സ്ഥലംമാറ്റാന്‍ ഞായറാഴ്‌ചയാണ് ഉത്തരവായത്.
അതേസമയം, വക്കം പുരുഷോത്തമന് അധിക ചുമതലയുണ്ടായിരുന്ന ത്രിപുര ഗവര്‍ണറുടെ ചുമതല തുടരും. ഒഴിവു വന്ന ഏഴു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തു പുതിയ നിയമനത്തിനു മുന്നോടിയായാണ് ഈ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha