ശരീഅത്ത് കോടതികള്‍ക്ക് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി

ശരീഅത്ത് കോടതികള്‍ക്ക് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. മൗലികാവകാശം മറികടക്കാന്‍ മതങ്ങള്‍ക്ക് അവകാശമില്ല. സ്വമേധയാ സമീപിക്കുന്നവര്‍ക്ക് മതവിധി ബാധകമെങ്കിലും ഇതിന് സാധുതയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജന ജീവിതം തടസ്സപ്പെട്ടാല്‍ ഫത്‌വ നില്‍ക്കില്ല.
ഇത്തരം സംഭവങ്ങളില്‍ പൗരന് കോടതിയെ സമീപിക്കാന്‍ അധികാരമുണ്ടെന്നും ജസ്റ്റിസ് സി.കെ പ്രകാശ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പൗരാവകാശത്തില്‍ തടസ്സം നില്‍ക്കാന്‍ ഒരു കോടതിക്കും അധികാരമില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വ ലോചന്‍ മദനാണ് ശരീഅത് കോടതികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ദാറുല്‍ ഖാസ, ദാറുല്‍ ഇഫ്ത എന്നീ സംഘടനകള്‍ നടത്തുന്ന ശരീഅത് കോടതികള്‍ക്കെതിരെയായിരുന്നു വിശ്വ ലോചന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശില്‍ ഒരു വീട്ടമ്മയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ഈ സംഘടനകള്‍ പുറപ്പെടുവിച്ച ഫത്‌വ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
അതേസമയം, ഹര്‍ജിയില്‍ ആവശ്യപ്പെട്ട പ്രകാരം ശരീഅത് കോടതികള്‍ നിരോധിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മതവിശ്വാസത്തിന്റെ ഭാഗമായതിനാല്‍ നിരോധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ഇത്തരം കോടതിയെ സമീപിക്കാം. എന്നാല്‍ അതുകൊണ്ട് മാത്രം മറ്റുള്ളവര്‍ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. നിയമ സാധുതയില്ലാത്തതിനാല്‍ തന്നെ ശരീഅത് വിധികള്‍ അനുസരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha