നഴ്‌സുമാരെ രക്ഷിച്ചത് ഉമ്മന്‍ചാണ്ടിയും സുഷമയുമല്ല... മോഡിയുടെ ആശീര്‍വാദത്തോടെ അജിത് ഡോവലും ആസിഫ് ഇബ്രാഹീമും ചേര്‍ന്ന് ഇറാഖിലേക്ക് പറന്നു

46 മലയാളി നഴ്‌സുമാരുടെ മോചനം സാധ്യമായതിന്റെ ക്രഡിറ്റ് മുഖ്യമന്ത്രിക്കും സുഷമ സ്വരാജിനും നല്‍കി എല്ലാവരും പുകഴ്‌ത്തിയപ്പോഴും മലയാളി വാര്‍ത്ത അതെല്ലാം ഖണ്‌ഡിച്ച് നരേന്ദ്ര മോഡിയുടെ നയതന്ത്ര വിജയമാണെന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 15,000 അധികം പേര്‍ ലൈക്ക് ചെയ്‌ത ആ വാര്‍ത്തയില്‍ പലരും മലയാളി വാര്‍ത്ത നല്‍കിയത് മോഡി സ്‌തുതിയെന്ന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രഹസ്യമായി നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടതെന്നാണ് വ്യക്തമാകുന്നത്.
ദി ഹിന്ദു പത്രമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചു.
ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വിമതരടെ പിടിയിലായ വാര്‍ത്ത വന്നയുടനെ പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശകാര്യ മന്ത്രാലയത്തിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു കൂട്ടി. മോഡിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പ്രധാനമന്ത്രിയുടെ ദേശീയ ഉപദേഷ്‌ടാവ് അജിത് ഡോവലും ഇന്റലിജന്‍സ് ബ്യൂറോ ഡയറക്‌ടര്‍ ആസിഫ്‌ഇബ്രാഹിമും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് നഴ്‌സുമാര്‍ രക്ഷപ്പെട്ടത്.
ജൂണ്‍ 25ന് രഹസ്യ ദൗത്യവുമായി ഡോവലും ആസിഫും യാത്ര തിരിച്ചു. ഐഎസ്‌ഐഎല്‍ വിമതര്‍ക്ക് ഇറാഖ് സൈന്യത്തിലെ വിമതരുടേയും സദ്ദാം ഹുസൈന്റെ കാലത്തെ ബാത്തിയിസ്റ്റ് ഗ്രൂപ്പിന്റേയും സഹായം ലഭിച്ചിരുന്നതായി ഇവര്‍ കണ്ടെത്തി.
അതിനാല്‍ തന്നെ ഇറാഖി സൈന്യത്തിന്റെ സഹായം തേടാതെ സദ്ദാം ഹുസൈന്റെ കാലത്ത് ഇന്ത്യയുമായി ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കളുമായാണ് ഡോവല്‍ ചര്‍ച്ച നടത്തിയത്. ഡോവല്‍ അവരുമായി സംസാരിച്ച് ധാരണയിലെത്തി. അതേസമയം ഇന്റലിജന്‍സ് മേധാവി ആസിഫ് ഇബ്രാഹീം റിയാദിലെത്തിയാണ് ചര്‍ച്ച നടത്തിയത്. ഇത്തരത്തില്‍ ഡോവലും ആസിഫും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ മോഡിയെ ധരിപ്പിക്കുന്നുണ്ടായിരുന്നു. മോഡി അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. നഴ്‌സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാനും വിമതരുടെ സഹായം തേടി. ഒപ്പം മൊസൂളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഡോവല്‍ വിമതരുമായി ചര്‍ച്ച നടത്തി.
നഴ്‌സുമാരുടെ മോചനം സാധ്യമാകും വരെ ഇക്കാര്യം പരമ രഹസ്യമായി തന്നെ സൂക്ഷിച്ചു. സാധാരണ രീതിയിലുള്ള നയതന്ത്രത്തില്‍ നിന്നും വിഭിന്നമായ മാര്‍ഗം സ്വീകരിച്ചു എന്ന് മാത്രമാണ് വിദേശകാര്യ മന്ത്രാലയം അന്ന് നല്‍കിയ മറുപടി.
മലയാളിവാര്‍ത്ത04-07-2014ന്നല്കിയഈവാര്ത്തകൂടിവായിക്കുക
മാലാഖമാര്‍ എത്തുമ്പോള്‍ വിജയിച്ചത് മോഡി തന്ത്രം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha