മാന്‍വേട്ട: സല്‍മാന്‍ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചു

കറുത്ത കലമാനെന്നു വിളിക്കുന്ന ചിങ്കാരമാനുകളെ വെടിവച്ചു കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‌മാന്‍ഖാന്റെ ശിക്ഷ സ്റ്റേ ചെയ്‌തതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സല്‍മാന് നോട്ടീസ് അയച്ചു. രാജസ്ഥാന്# സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസ് അയച്ചത്.
രാജസ്ഥാനിലെ ഗോഡയില്‍ വനം വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ താമസിച്ചു രണ്ടു ചിങ്കാരമാനുകളെ വെടിവച്ചു കൊന്ന കേസില്‍ 2006ലാണ് സല്‍മാന്‍ഖാന് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും രാജസ്ഥാന്‍ കോടതി വിധിച്ചത്.
https://www.facebook.com/Malayalivartha