ചരിത്രത്തിലാദ്യമായി ഇടവേളയുള്ള ബജറ്റ്

ബജറ്റ് അവതരണത്തില്‍ ആദ്യമായി ബജറ്റ് വായിക്കുന്നതിന് ഇടവേള ആവശ്യപ്പെടുന്ന ആദ്യ ധനമന്ത്രിയായി അരുണ്‍ ജയ്‌റ്റ്‌ലി. ബജറ്റ് അവതരണം മുക്കാല്‍ മണിക്കൂര്‍ എത്തിയശേഷം അഞ്ച് മിനിറ്റ് ഇടവേളയെടുത്ത് ബജറ്റ് അവതരണത്തെ വ്യത്യസ്‌തമാക്കി. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ബജറ്റ് അവതരണത്തിനിടെ ഒരു ധനമന്ത്രി ഇടവേള എടുക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളതിനാലാണ് അരുണ്‍ ജെയ്‌റ്റ്‌ലി ഇടവേള ആവശ്യപ്പെട്ടത്. സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ ഇത് അംഗീകരിച്ചു. നടുവേദനയും , ശ്വാസതടസ്സവും ഉള്ളതിനാലാണ് ഇടവേള അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്നുള്ള ബജറ്റ് അവതരണം ഇരുന്ന് നടത്തുവാനും സ്‌പീക്കര്‍ അനുമതി നല്‍കി.
https://www.facebook.com/Malayalivartha