വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു

വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു. തന്നോട് ആലോചിക്കാതെ നാഗലാന്റിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സജീവമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും വക്കം വ്യക്തമാക്കി.
മിസോറാം ഗവര്‍ണറായിരുന്ന വക്കം പുരുഷോത്തമനെ നാഗലാന്റിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥലംമാറ്റിയത്. നാഗലാന്റിന് പുറമെ ത്രിപുര ഗവര്‍ണറുടെ അധിക ചുമതലും വക്കത്തിന് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha