കേരളത്തില്‍ എയിംസ്; നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്രം

കേരളത്തില്‍ എയിംസ് ആശുപത്രി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തിനകം എയിംസ് യാഥാര്‍ഥ്യമാക്കും. സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചുവെന്നും അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.
അതേസമയം, ബജറ്റില്‍ എയിംസ് അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. എവിടെ എയിംസ് സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തെ അറിയിച്ചില്ല. ഇതു ചെയ്യാതെയാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha