മദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി. ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദനി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ചോദ്യം. മദനിക്ക് ജാമ്യം നല്‍കിയാല്‍ പ്രതികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ അത് പാലിച്ചില്ലെന്ന് മദനി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കാഴ്ചശക്തി കുറഞ്ഞതിനാല്‍ സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം. ജാമ്യത്തിനായി മദനി കളളം പറയുകയാണെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നുമാണ് കര്‍ണാടക സര്‍ക്കാറിന്റെ വാദം. സുപ്രിം കോടതിക്ക് നല്‍കിയ സത്യാവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ മദനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ചികിത്സക്കായി നാലര ലക്ഷം രൂപ ചെലവാക്കിയെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യാവാങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha