പാക് ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണുന്നതിന് ഭാര്യയ്ക്ക് അനുമതി

ചാരന്‍ എന്നാരോപിച്ച പാക് ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണുന്നതിന് ഭാര്യയ്ക്ക് അനുമതി. കുല്‍ഭൂഷനെ വിട്ടുതരുവാന്‍ തുടര്‍ച്ചയായി 15 തവണ നല്‍കിയ അപേക്ഷകള്‍ തള്ളിയിരുന്നു. ഇതിന് ശേഷമാണ് കാണുവാന്‍ അനുവദിച്ചുള്ള വിവരം ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചത്.
ഇന്ത്യാ പാക്ക് വിദേശകാര്യ വകുപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ച് ഒരു മാസം കഴിയുമ്പോഴാണ് ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നത്. കഴിഞ്ഞ ജീലൈ മാസം മുതല്‍ ഇദ്ദേഹത്തെ കാണുവാന്‍ കുടുംബാഗംങ്ങളെ പാകിസ്താനിലെത്തിക്കുവാന്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍, വിസ അപേക്ഷയോട് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവിന് സുഷമാ സ്വരാജ് വ്യക്തിപരമായി കത്തയക്കുകയും ചെയ്തിരുന്നു. കുല്‍ഭൂഷന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരിഗണിക്കുകയും അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ടായ സാഹചര്യത്തിലാണ് നിലപാട് മാറ്റാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നാണ് വിവരങ്ങള്‍.
2016 മാര്‍ച്ച് മൂന്നിനാണ് പാകിസ്താന്‍ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ അറസ്റ്റ് ചെയതത്. അനധികൃതമായി പാകിസ്താനില്‍ എത്തി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























