ക്രൂരതയ്ക്കുള്ള ശിക്ഷ... കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച പോലീസുദ്യോഗസ്ഥനെ മഹാരാഷ്ട്ര പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെയാണ് ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് കാര്‍ പോലീസ് കെട്ടി വലിച്ച് കൊണ്ടുപോകുന്നത്.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പോലീസുദ്യോഹഗസ്ഥനായ ശശാങ്ക് റാണെയ്‌ക്കെതിരെ പോലീസ് നേതൃത്വം നടപടിയെടുത്തത്. നോ പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുറ്റത്തിന് ഏഴ് മാസം പ്രായമുള്ള കുഞ്ഞും അമ്മയും ഇരുന്ന കാര്‍ പൊലീസ് ക്രയിനില്‍ വലിച്ചിഴച്ച് കൊണ്ടുപോയി.
കാറിലുണ്ടായിരുന്ന യുവതി കുഞ്ഞിന് മുലയൂട്ടുന്ന സമയത്താണ് മുംബയ് മലാഡ് ട്രാഫിക്ക് പോലീസ് നടപടി സ്വീകരിച്ചത്.തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, ഇത് സംബന്ധിച്ച രേഖകള്‍ കാണിച്ച് കൊടുത്തെങ്കിലും നടപടിയില്‍ നിന്ന് പൊലീസുകാരന്‍ പിന്മാറിയില്ല.
നോ പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്താല്‍ ക്രെയിനില്‍ കെട്ടിത്തൂക്കികൊണ്ടു പോവുമെന്നാണ് പൊലീസുകാരന്റെ വാദം. കുഞ്ഞിനെയും അമ്മയെയും കെട്ടിവലിച്ച് പോവുന്ന നടപടിയെ നാട്ടുകാര്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ സമീപത്ത് പാര്‍ക്ക് ചെയ്ത മറ്റു വാഹനങ്ങള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ആരോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ശേഷമാണ് ചര്‍ച്ചയ്ക്കിടയായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുംബയ് ജോയിന്റ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























