ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്തവരിൽനിന്നും ആറു മാസത്തിനിടെ പിഴ ഈടാക്കിയതിൽ സെൻട്രൽ റെയിൽവേക്ക് ലഭിച്ചത് 100 കോടി രൂപ

ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ റെയിൽവേ പ്രത്യേക പരിശോധന നടത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് പിഴ ഈടാക്കുകയും ചെയ്യും. ഇത്തരത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്നു സെൻട്രൽ റെയിൽവേ ആറു മാസത്തിനിടെ പിഴയായി ഈടാക്കിയത് 100 കോടി രൂപയാണ്.
ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളാണ് റെയിൽവേ കൊമേഴ്സ്യൽ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇക്കാലയളവിൽ 19.82 ലക്ഷം കേസുകളാണ് ടിക്കറ്റെടുക്കാത്തതിന്റെയും ലഗേജിന് പണമടയ്ക്കാത്തതിന്റെയും പേരിൽ റെയിൽവേ പിടികൂടിയത്.
മുൻവർഷത്തിലെ സമാന കാലയളവിൽ ഇത് 16.37 ലക്ഷം കേസുകളായിരുന്നു. ഇത്തരത്തിൽ കേസുകളുടെ എണ്ണത്തിൽ 21.08 ശതമാനം വർധനവുണ്ടായെന്നു സെൻട്രൽ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ വർഷം പിഴത്തുക 100 കോടി കവിഞ്ഞപ്പോൾ മുൻ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇത് 80 കോടി രൂപയായിരുന്നെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























