ഗോരക്ഷയുടെ പേരില്‍ മുസ്ലീം യുവാവിനോട് അക്രമികൾ ചെയ്തത്

ഗോരക്ഷയുടെ പേരില്‍ വീണ്ടും കൊലപാതകം. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോകുകയായിരുന്നയാളെ ഗോസംരക്ഷകര്‍ വെടിവച്ചു കൊന്നു. ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോകുകയായിരുന്ന ഉമ്മര്‍ മുഹമ്മദ് (35) ആണ് കൊല്ലപ്പെട്ടത്. ഉമ്മറിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ അക്രമിക്കളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉമ്മറിന്റെ ബന്ധുക്കള്‍ പറഞ്ഞു. വെടിയേറ്റ് നിലത്ത് വീണ ഉമ്മറിനെ അക്രമികള്‍ മര്‍ദ്ദിച്ചു. വെടിവച്ച് കൊന്ന ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കുന്നതിന് ഉമ്മറിന്റെ മൃതദേഹം അക്രമികള്‍ റെയില്‍വേ ട്രാക്കില്‍ എടുത്തിട്ടു.
പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയാനോ പിടികൂടാനോ ശ്രമിച്ചില്ലെന്ന് മേവാതിലെ ജനങ്ങള്‍ പറഞ്ഞു. അക്രമം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ല. പോലീസ്, പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ്. സംഭവത്തില്‍ കേസെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ഉമ്മറിന്റെ ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























