പാട്ടുപാടി ഗിന്നസ് റെക്കോഡ് നേടാന്‍ മലയാളി പെണ്‍കുട്ടി

പാട്ടുപാടി ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കാന്‍ 12 വയസ്സുകാരി മലയാളി പെണ്‍കുട്ടി. ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി സുചേത സതീശാണ് സംഗീതമേളയില്‍ 85 ഭാഷകളിലെ പാട്ടുകള്‍ പാടി നിലവിലെ ഗിന്നസ് റെക്കോഡ് തകര്‍ക്കാന്‍ തയാറെടുക്കുന്നത്. 29നാണ് സുചേതയുടെ സംഗീതമേള. 2008ല്‍ 76 ഭാഷകളില്‍ പാട്ടുപാടിയ ആന്ധ്രപ്രദേശില്‍നിന്നുള്ള കേസിരാജു ശ്രീനിവാസാണ് ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഒരു വര്‍ഷംകൊണ്ടാണ് സുചേത 80 ഭാഷകളിലെ പാട്ടുകള്‍ പഠിച്ചെടുത്തത്. റെക്കോഡ് തകര്‍ക്കുന്നതിനായി അഞ്ചു ഭാഷകളിലെ പാട്ടുകള്‍ കൂടി പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി. തമിഴ്, മലയാളം, ഹിന്ദി പാട്ടുകളും ഇംഗ്ലീഷ് പാട്ടുകളും സ്‌കൂളിലെ പരിപാടികളില്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷമാണ് വിദേശ ഭാഷയിലെ പാട്ടുകളും പഠിക്കാന്‍ തുടങ്ങിയത്. പിതാവിന്റെ സുഹൃത്തില്‍നിന്ന് ജാപ്പനീസ് പാട്ടാണ് ആദ്യം പഠിച്ചത്.
രണ്ടു മണിക്കൂര്‍കൊണ്ട് ഒരു പാട്ട് പഠിച്ചെടുക്കും.ചെറുതാണെങ്കില്‍ അരമണിക്കൂറിനുള്ളില്‍ പഠിക്കാന്‍ കഴിയുമെന്നും സുചേത പറഞ്ഞു. ഫ്രഞ്ച്, ഹംഗേറിയന്‍, ജര്‍മന്‍ ഭാഷകളിലെ പാട്ട് പഠിക്കാനാണ് പ്രയാസമെന്നും സുചേത കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























