കാശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 4500 കേസുകള്‍ പിന്‍വലിക്കുന്നു

കാശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 4500 കേസുകള്‍ പിന്‍വലിക്കുന്നു. കേസ് പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാശ്മീര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം നിയോഗിച്ച പ്രതിനിധി ദിനേശ്വര്‍ ശര്‍മ്മയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനിടെയാണ് വ്യാപകമായി കല്ലേറ് ഉണ്ടായത്. 11,500 കേസുകളാണ് പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ യുവാക്കള്‍ക്കതിരെയുള്ള 4500 കേസുകളാണ് ആദ്യ ഘട്ടത്തില്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ കാശ്മീര്‍ യുവാക്കളെ പുന:രധിവസിപ്പിക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരും കാശ്മീരില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha



























