സേവനത്തിനിടെ മരിക്കുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഇനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും

സേവനത്തിനിടെ മരിക്കുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം പൂർണമായി ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുൻപ് വിദ്യാഭ്യാസ ആനൂകൂല്യമെന്ന തരത്തിൽ ഒരു മാസം 10000 രൂപ അനുവദിച്ചിരുന്നു. ഈ പരിധി പിൻവലിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിൽ വിദ്യാഭ്യാസം പൂർണമായി ഏറ്റെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1971 ലെ യുദ്ധത്തിന് ശേഷമാണ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് വേണ്ടിയുളള ശുപാര്‍ശ ശമ്പള കമ്മീഷന്‍ നല്‍കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍റെ നിര്‍ദ്ദേശമനുസരിച്ച് കഴിഞ്ഞ വര്‍ഷമാണ് ആനുകൂല്യം മാസത്തില്‍ 10000 മാക്കിയത്.
ഈ ആനുകൂല്യം ലഭ്യമാകുന്നത് മിലിറ്ററി ഓഫീസേഴ്സ് റാങ്കിന് താഴെയുള്ളവരുടെ മക്കള്‍ക്കാണ്. വിദ്യാഭ്യാസത്തിനായി 3400 കുട്ടികള്‍ക്കായി 5 കോടി രൂപയാണ് ചെലവ് വരുന്നത്. സൈനിക സേവനത്തിടെ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും കേന്ദ്രം വഹിക്കും. ഈ ആനുകൂല്യത്തിനായി പരിഗണിക്കുന്നത് സര്‍ക്കാര്‍ സ്കൂളുകളിലോ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലോ സൈനിക സ്‌കൂളുകളിലോ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്‌കൂളുകളിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്.
https://www.facebook.com/Malayalivartha

























