സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനേത്തുടര്‍ന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രില്‍ 25ന്

സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനേത്തുടര്‍ന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രില്‍ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹിയിലും, ഹരിയാനയിലും മാത്രമാകും നടത്തുക. കണക്ക്ക് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.
അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനില്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ചയാണ് ഉത്തരവിറക്കിത്.
പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷ!യുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നതായും വിദ്യാര്‍ഥികള്‍ നേരത്തെ ആരോപിച്ചിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.
പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുടെ വസതിക്കു സമീപം വെള്ളിയാഴ്ച രാവിലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു
https://www.facebook.com/Malayalivartha


























