Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സഞ്ജീവ് ഭട്ടിനോടുള്ള അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്

24 JULY 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെയുള്ള പോരാട്ടത്തിൽ ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിൻറെ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തെ നിയമപരമായി നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേന്ദ്ര സർക്കാർ സഞ്ജീവ് ഭട്ടിനോട് കാണിക്കുന്ന അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് കേരളത്തിലെ എംഎൽഎ മാരുടെയും എംപിമാരുടെയും പിന്തുണ തേടി എത്തിയതായിരുന്നു ശ്വേത ഭട്ട്. സഞ്ജീവ് ഭട്ടിനെ ബോധപൂർവ്വം ജയിലലടച്ച നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയുള്ള പോരാട്ടമാണ് ഇതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ നടപടിയെ നിയമപരമായി നേരിടും, സമൂഹത്തിൽ ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി പോരാടുന്നവരുടെ പിന്തുണ തേടിയെത്തിയതാണ് ശ്വേത ഭട്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണകൂടത്തിനെ വിമർശിച്ചതിന്റെ പേരിൽ വലിയ വിലയാണ് സഞ്ജീവ് കൊടുക്കേണ്ടി വന്നത്. ഇരുമ്പഴിക്കുള്ളിലായ സഞ്ജീവിനെ കാണാൻ പോലും അദ്ദേഹത്തിനെ ഭാര്യയെ അനുവദിക്കുന്നില്ല.

ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എതിർക്കുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റു സമീപനത്തിനെതിരെ കേരളം ഒറ്റകെട്ടായി ശബ്ദമുയർത്തുമെന്നും അവർക്കു പിന്തുണയേകിയ രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ സന്ദർശിക്കാനെത്തിയ സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേതയ്ക്കും മകൻ ശന്തനുവിനും ഒപ്പമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടത് . അതേ സമയം കേരളത്തിന്‍റെ പിന്തുണയ്ക്ക് നന്ദിയെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് പ്രതികരിച്ചു. അനീതിയ്ക്കെതിരെയുള്ള തന്റെ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമായി വരും. അതിന് എം.പിമാരുടെയൊക്കെ ധാർമിക പിന്തുണ ആവശ്യമാണെന്നും അത് തേടിയെത്തിയതാണ് താനെന്നും അവർ പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും പിന്തുണ തേടി മുഖ്യമന്ത്രിയെയും കാണുമെന്നും ശ്വേത ഭട്ട് അറിയിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്ന സഞ്ജീവിനു വേണ്ടി ശക്തമായ പോരാട്ടവുമായിട്ടാണ് ശ്വേത മുന്നോട്ടു പോകുന്നത്. 2012 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മണിനഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചായിരുന്നു ശ്വേത പ്രതിഷേധം അറിയിച്ചത്.

22 വര്‍ഷം മുമ്പുള്ള കേസിലാണ്‌ നരേന്ദ്ര മോഡിയുടെ മുഖ്യവിമര്‍ശകനും ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ്ഭട്ടിനെ അറസ്റ്റു ചെയ്തതു. ഈ കേസിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജീവ്ഭട്ടിന്റെ ഭാര്യ സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സഞ്ജീവ്ഭട്ടിന് എതിരെ ഗുജറാത്ത് പൊലീസ് പ്രതികാര നടപടിയെടുക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. സഞ്ജീവ് ഭട്ടിന് കോടതിയെ സമീപിക്കാനുള്ള അവകാശംപോലും പൊലീസ് നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. വക്കാലത്ത് ഒപ്പിടാന്‍പോലും സഞ്ജീവ്ഭട്ടിനെ അനുവദിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതോടെയാണ് സഞ്ജീവ്ഭട്ട് ശ്രദ്ധേയനാകുന്നത്. അനുമതിയില്ലാതെ ലീവെടുത്തുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അദ്ദേഹത്തെ 2015ല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. തനിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസുകളില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ്ഭട്ട് സമര്‍പ്പിച്ച ഹര്‍ജി 2015 ഒക്ടോബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (30 minutes ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (31 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (38 minutes ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (41 minutes ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (43 minutes ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (53 minutes ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (55 minutes ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (57 minutes ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (57 minutes ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (1 hour ago)

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...  (1 hour ago)

Malayali Vartha Recommends