ചാണക വെള്ളം തളിച്ച സംഭവത്തില്‍ പ്രതികരണവുമായി എ കെ ബാലൻ ; ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതങ്ങള്‍ കേരളത്തിലേക്കും വന്നതിന് തെളിവാണിതെന്നും മന്ത്രി

ഉത്തരേന്ത്യയില്‍ കാണുന്ന ചില വൈകൃതങ്ങള്‍ കേരളത്തിലേക്കും വന്നിരിക്കുന്നുവെന്ന് മന്ത്രി എ കെ ബാലൻ. ഗീതാ ഗോപി എംഎല്‍എ സമരം ചെയ്ത സ്ഥലത്ത് ചാണക വെള്ളം തളിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതങ്ങള്‍ കേരളത്തിലേക്കും വന്നതിന് തെളിവാണ് ഈ സംഭവം.പൊതുസമൂഹം ഇത് വിലയിരുത്തും. ഈ വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം ഉണ്ടായിരുന്നു.ഇത് പരിശോധിച്ച ശേഷം അനുയോജ്യമായ നടപടി സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി .
ഒരു പ്രത്യേക ആശയത്തിന്റെ സ്വാധീനമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിലുള്ളത്. ഇത്തരം വൈകൃതങ്ങള്‍ ഉള്ളതുകൊണ്ടാണ് നവോത്ഥാന മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും തൃശൂരിൽ അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസ് ആയാലും ഇടതു പക്ഷമായാലും അംഗീകരിക്കാം കഴിയില്ലെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് എംഎല്‍എ സമരം ചെയ്ത ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എ സമരം ചെയ്തത്.
https://www.facebook.com/Malayalivartha