Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

പാകിസ്ഥാനെ പരിഹസിച്ച്‌ ശിവസേന; പാകിസ്ഥാൻ ഉയർത്തുന്ന പൊള്ളയായ ഭീക്ഷണികളിൽ ഇന്ത്യ ഭയക്കില്ല; സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ആശങ്കപ്പെട്ടാൽ മതി; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം

19 AUGUST 2019 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

പൊലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യണമായിരുന്നേല്‍ എപ്പോഴേ അറസ്റ്റ് ചെയ്യാമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍

എല്ലാവരുമായി ആലോചിച്ച ശേഷം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണിത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികള്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മാലിന്യ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുത്; പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തെ തടയിടാന്‍ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനും ചൈനയും നടത്തിയ ഈ ശ്രമം പരാജയപ്പെട്ടതിനാലാണ് ശിവസേന മുഖപത്രം പരിഹസിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പോലുള്ള രാജ്യത്തിന്റെ വാക്കിനെ പിന്താങ്ങിയ ചൈന യുഎന്‍ വേദിയില്‍ ലജ്ജിക്കേണ്ടി വന്നുവെന്ന കാര്യം എടുത്തു കാട്ടുന്നു. പാകിസ്ഥാൻ ഉയർത്തുന്ന ഭീക്ഷണി പൊള്ളയാണെന്നും ഇത്തരത്തിലുള്ള പൊള്ളയായ ഭീഷണിയില്‍ ഇന്ത്യ ഭയക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന വ്യക്തമാക്കിയിരിക്കുന്നു. കശ്മീര്‍ വിഷയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാട്ടുകയാണ് പാകിസ്ഥാൻ ഇപ്പോൾ ചെയ്യന്നത്. ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് സ്വന്തം രാജ്യമായ പാകിസ്ഥാനിൽ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, അരാജകത്വം, മോശം സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചാണ് ഇമ്രാന്‍ ഖാന്‍ ആദ്യം ആശങ്കപ്പെടേണ്ടതെന്ന് സാമ്‌ന പത്രത്തിൽ പറയുന്നു. ചൈന നൽകുന്ന “ഓക്സിജൻ” കാരണം മാത്രമാണ് പാകിസ്ഥാൻ നിലനിൽപ്പ് തുടരുന്നതെന്നും ശിവസേന പറഞ്ഞു. ആഭ്യന്തര സാഹചര്യങ്ങൾ കാരണം പാകിസ്ഥാൻ ഇതിനകം തന്നെ “തീവ്രപരിചരണ വിഭാഗത്തിലാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും എൻ‌ഡി‌എ ഘടകം അതിന്റെ മുഖപത്രമായ സമനയിൽ പറഞ്ഞിരിക്കുന്നു.

കശ്മീർ വിഭജനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്താനായി പാകിസ്ഥാന്‍ എല്ലാ പ്രധാന ലോക ശക്തികളെയും സമീപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പാകിസ്ഥാൻ നടത്തിയ ആ നീക്കങ്ങളെല്ലാം തന്നെ പാളിപോയെന്നും സാമ്‌നയിൽ പരിഹസിച്ചിരിക്കുന്നു . പാകിസ്താൻ ഇപ്പോൾ ഐസിയുവില്‍ കഴിയുന്ന അവസ്ഥയാണ്. അങ്ങനത്തെ പാകിസ്ഥാന്‍ കശ്മീരിനെ ഓര്‍ത്ത് ദു:ഖിക്കേണ്ട എന്നാണ് ശിവസേന മുഖപത്രം ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനായിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം പാകിസ്ഥാൻ ഇന്ത്യ യയോടുള്ള ശത്രുത മനോഭാവം തുടരുകയാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ യുഎൻ‌എസ്‌സിയുടെ ഭൂരിഭാഗം അംഗരാജ്യങ്ങളും ന്യൂഡൽഹിയെ പിന്തുണച്ചിരുന്നു. എന്നാൽ പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് പിന്നിൽ അണിനിരന്നുകൊണ്ട് ചൈന അന്താരാഷ്ട്ര വേദിയിൽ ലജ്ജിച്ചുവെന്നും സാമ്‌നയിൽ പറയുന്നു. .പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ഇമ്രാൻ ഖാൻ കശ്മീരിലെ ജനങ്ങളെ ഓർത്ത് ദുഃഖിക്കുയാണെന്നും അവർക്കൊപ്പം നമ്മൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. കശ്മീരിന്റെ പദവികൾ എടുത്തു മാറ്റിയത് പാകിസ്ഥാന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു. അതിനു ശേഷം പാകിസ്ഥാൻ അതിർത്തിയിൽ അക്രമങ്ങൾ അഴിച്ചു വിടുകയും അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്ന് ശിവസേന മുഖപത്രം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!  (2 minutes ago)

കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത്  (10 minutes ago)

പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം..  (37 minutes ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (40 minutes ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (49 minutes ago)

ആദ്യ ടി20 മത്സരം ഇന്ന്  (1 hour ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (2 hours ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (2 hours ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (2 hours ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (3 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (3 hours ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (3 hours ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (3 hours ago)

Malayali Vartha Recommends