തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കണക്കുകൾ നമ്മൾ ഒന്ന് അവലോകനം നടത്തി നോക്കിയാൽ, ബിജെപിക്ക് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന് കിട്ടാന്‍ സാധ്യത വളരെ കുറവാണ്.
2016ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. എന്നാല്‍, ഇക്കുറി മൂന്ന് സീറ്റുകള്‍ ബി.ജെ.പി. ഏറ്റെടുക്കാനാണ് സാധ്യതയുള്ളത്.
കൊടുങ്ങല്ലൂര്‍, നാട്ടിക, ഒല്ലൂര്‍ സീറ്റുകളാണ് ബി.ജെ.പി. ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിത്വത്തിന്റെ അന്തിമരൂപം സംസ്ഥാനതലത്തില്‍ ബി.ജെ.പി.യും ബി.ഡി.ജെ.എസും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ നമുക്ക് വ്യക്തമായി പറയാൻ സാധിക്കൂ.
എന്നാൽ, തൃശ്ശൂരില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയായി ഒരു ജനപ്രിയവ്യക്തി വരണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായ സമാഹരണത്തിന്റെ റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നത്.
സുരേഷ്‌ഗോപിയോ ഇ. ശ്രീധരനോ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ഥി വന്നാല്‍ നിഷ്പക്ഷ വോട്ടുകള്‍കൂടി അനുകൂലമാവുമെന്നാണ് ഇതിന് ആധാരമായി പറയുന്നത്. ഇതോടൊപ്പം, സംസ്ഥാനവക്താക്കളായ സന്ദീപ് വാര്യയര്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേൾക്കുന്നുണ്ട്.
ബി.ഡി.ജെ.എസില്‍ നിന്ന് നാട്ടിക സീറ്റ് ഏറ്റെടുത്താല്‍ ഷാജുമോന്‍ വട്ടേക്കാടാവും സാധ്യതാ സ്ഥാനാര്‍ഥി. പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ബി.ജെ.പി.യുടെ മുന്‍നിര നേതാക്കളില്‍ പ്രമുഖനാണ്.
ബി.ജെ.പി. ഭരണം പിടിച്ച തിരുവില്വാമല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ ചേലക്കര മണ്ഡലത്തില്‍ രംഗത്തിറക്കാനാണ് പാര്‍ട്ടി ലക്ഷ്യം.
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ പരിഗണിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് റിഷി. മണ്ഡലത്തില്‍ നിറ സാന്നിധ്യമാണ് ഇദ്ദേഹം.
ജില്ലാപഞ്ചായത്ത് വാഴാനി ഡിവിഷനില്‍ ഇദ്ദേഹം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ്ബാബുവിന്റെ പേരും ഇവിടെ ഉയർന്നു കേൾക്കുന്നു.
മുന്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷായിരിക്കും പുതുക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണയും ഇദ്ദേഹമായിരുന്നു മത്സരിച്ചത്.
കൊടുങ്ങല്ലൂര്‍ ബി.ജെ.പി. ഏറ്റെടുത്താല്‍ ടി.പി. സെന്‍കുമാറിന്റെ പേരിനാണ് പരിഗണന. ഏറ്റെടുത്തില്ലെങ്കില്‍ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ശ്രീലാല്‍ മത്സരിക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡി.ജി.പി. ജേക്കബ് തോമസോ കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചെറാക്കുളമോ ആയിരിക്കും മത്സരിക്കുക.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനം അറിയിച്ചിരുന്നു. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാകും സാധ്യത. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
കഴക്കൂട്ടത്ത് വി. മുരളീധരന്റെ പേരാണ് ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞ 5 വര്‍ഷമായുള്ള പ്രവര്‍ത്തന മണ്ഡലവും കഴക്കൂട്ടമായിരുന്നു.
അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്. ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക സമർപ്പിക്കും. ഷായുടെ അനുമതിയോടെ അന്നു തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha