ഇന്ധന നികുതി വർദ്ധനവും വിലക്കയറ്റവും ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങളിൽ നിന്നും പിണറായി സർക്കാർ പിൻമാറണം; പിണറായി സർക്കാരിനെതിരെയുള്ള താക്കീതുമായി സെക്രട്ടറിയേറ്റ് മാർച്ച് നടത്താനൊരുങ്ങി ബിജെപി

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ സെക്രട്ടറിയിറ്റിലേക്ക് കുതിക്കാനൊരുങ്ങി ബിജെപി . ദേശീയ ജനാധിപത്യ സഖ്യം ഈ മാസം 27 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. ഇന്ധന നികുതി വർദ്ധനവും വിലക്കയറ്റവും ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങളിൽ നിന്നും പിണറായി സർക്കാർ പിൻമാറണമെന്ന് എൻഡിഎ നേതൃത്വം ആവശ്യപ്പെടുകയുണ്ടായി.
സ്വർണ്ണക്കള്ളക്കടത്തും ലൈഫ്മിഷൻ കോഴയും ബ്രഹ്മപുരം മാലിന്യനിർമ്മാർജ്ജനത്തിലെ തട്ടിപ്പും ഉൾപ്പെടെയുള്ള നിരവധി അഴിമതി കേസുകളിൽ മുങ്ങികുളിച്ചു നിൽക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള താക്കീതായിരിക്കും സെക്രട്ടറിയേറ്റ് മാർച്ച് എന്നാണ് ബിജെപി അവകാശപ്പെടുന്നത് .
കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുകയും വികലമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിന്റെ നയം തിരുത്തണമെന്നും . സ്ത്രീകൾക്കും ആദിവാസി-ദളിത് വിഭാഗങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
https://www.facebook.com/Malayalivartha