
കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചുറ്റിലും അഭിഭാഷകരുടെയും നിയോപദേശകരുടെയും നീണ്ട നിരയുണ്ടായിട്ടും നിരന്തരം തോറ്റു കൊണ്ടിരിക്കുകയാണ്. തോല്‍വികളെല്ലാം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയാകുമ്പോള്‍ ഗവര്‍ണറുടെ മനസില്‍ സ്വാഭാവികമായും ഉയരുന്നുണ്ട്. നിയമോപദേശകര്‍ അദ്ദേഹത്തെ ഏത് വഴിക്കാണ് നയിക്കുന്നത്. തോല്‍ക്കാനായി ഇത്രയും വീറുംവാശിയുമെടുത്ത് മത്സരിക്കണമായിരുന്നോ എന്ന ചോദ്യമാണുയരുന്നത്. സര്‍വ്വകലാശാല വിഷയങ്ങളില്‍ കിട്ടാവുന്നിടത്ത് നിന്നെല്ലാം നിയമോപദേശം നേടിയ ശേഷമാണ് ഗവര്‍ണര്‍ യുദ്ധത്തിനിറങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായുള്ള തോല്‍വികള്‍ ഗവര്‍ണറെ അസ്വസ്ഥനാക്കിയിരിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
പിണറായി സര്‍ക്കാര്‍ കണക്ക് കൂട്ടിയ സ്ഥാനത്തേയ്ക്കാണ് സര്‍വ്വകലാശാല വിഷയങ്ങള്‍ എത്തി നില്ക്കുന്നത്. ഇന്നലെയുണ്ടായ കോടതി വധിയും ഗവര്‍ണര്‍ക്കെതിരായിരുന്നു. കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിയമിച്ചവരാണ് ഗവര്‍ണറുടെ നിയമോപദേശ പട്ടികയിലുള്ളത്.
ഹൈക്കോടതിയില്‍ നിന്നു തുടര്‍ച്ചയായി മൂന്നാം തവണയും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍, ഇന്നു തിരിച്ചെത്തിയ ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.. കേരള സര്‍വകലാശാലാ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച കേസില്‍ അപ്പീല്‍ പോകണമോ എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനിക്കുക.
സര്‍വകലാശാലകള്‍ സംബന്ധിച്ചു ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്കാണ് കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്. അതേസമയം, യുജിസി ചട്ടം ലംഘിച്ചു നിയമിച്ച വിസിമാരുടെ നിയമനം അസാധുവാകാതിരിക്കാന്‍ കാരണം കാണിക്കണമെന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിട്ട് 5 മാസം ആയെങ്കിലും തുടര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസില്‍ അന്തിമവിധി നീണ്ടു പോകുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബംഗാളില്‍ വിസിമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഡോ.സിസ തോമസിനു ഗവര്‍ണര്‍ വിസിയുടെ ചുമതല നല്‍കിയത് ഹൈക്കോടതി അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു വിസിയെ നിയമിക്കണമെന്ന നിര്‍ദേശം കൂടി നല്‍കി. സിസയെ പുറത്താക്കിയില്ല എന്നതു മാത്രമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച ആശ്വാസം. എ്ന്നാല്‍ സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയ്ക്ക് നീങ്ങുകയാണെന്നതും ശ്രദ്ധേയാണ്.
കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും സിന്‍ഡിക്കറ്റും ചേര്‍ന്ന് ഉപസമിതി രൂപീകരിച്ചത് ഗവര്‍ണര്‍ മരവിപ്പിച്ചതു കോടതി റദ്ദാക്കിയിരുന്നു. കേരള സര്‍വകലാശാലയില്‍ 15 സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം ഗവര്‍ണര്‍ പിന്‍വലിച്ചതു റദ്ദാക്കിയ വിധിയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച തിരിച്ചടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ അദ്ദേഹത്തിന് എതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പിന്‍വലിച്ചത്. സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതു കോടതി റദ്ദാക്കിയതും തിരിച്ചടിയാണ്.
ഇതേ രീതിയില്‍ 2011ല്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 5 സെനറ്റ് അംഗങ്ങളെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 3 പേരെയും പിന്‍വലിച്ചിരുന്നു. 2012ല്‍ മറ്റൊരു അംഗത്തെയും പിന്‍വലിക്കുകയുണ്ടായി. അവര്‍ കേസിനു പോയെങ്കിലും അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരി വയ്ക്കുകയായിരുന്നു.
സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഹൈക്കോടതിയില്‍നിന്ന് ഗവര്‍ണര്‍ക്കേല്‍ക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ചാന്‍സലറുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സി.യായി നിയമിച്ചതും സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പിന്നാലെയാണ് കേരളയിലെ ഉത്തരവും വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha