അപകീർത്തിക്കേസിൽ വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധി അയോഗ്യനായ സാഹചര്യത്തിൽ തിടുക്കത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല; ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതി; നിർണായകമായ തീരുമാനവുമായി മുഖ്യ ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ

അപകീർത്തിക്കേസിൽ വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധി അയോഗ്യനായതോടെ ഉപതെരഞ്ഞെടുപ്പ് എന്ന സ്വപ്നം മനസിൽ കണ്ട്, സ്ഥാനാർഥി പട്ടം തയ്ച്ച് വച്ച് അണിഞ്ഞൊരുങ്ങാൻ കാത്തിരുന്നവർക്ക് കനത്ത തിരിച്ചടി. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഇല്ലെന്ന് മുഖ്യ ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ പറഞ്ഞിരിക്കുകയാണ്. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അപകീർത്തിക്കേസിൽ വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധി അയോഗ്യനായിരുന്നു.
ഈ സാഹചര്യത്തിൽ തിടുക്കത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് മുഖ്യ ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ പറഞ്ഞിരിക്കുന്നത് . വയനാട് ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയ്ക്ക് അപ്പീലിന് ഒരു മാസത്തെ സമയം വിചാരണ കോടതി അനുവദിച്ചിട്ടുണ്ട്. അതിനു ശേഷമായിരിക്കും ഉപതിരഞ്ഞെടുപ്പിൽ തീരുമാനം കമ്മിഷൻ അറിയിക്കുന്നത് .. വയനാട് ലോക് സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ രാഹുലിനു പകരം പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്നും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും തീര്‍ച്ചയാണ്.
വയനാട്ടില്‍ മാത്രമല്ല രാജ്യത്താകെ ബിജെപിക്കും മോദിക്കുമെതിരെ ഉയരുന്ന വികാരത്തെ മുന്നില്‍ കണ്ട് വയനാട് സീറ്റ് ഇത്തവണയും ബിഡിജെഎസിനെ കെട്ടിയേല്‍പ്പിക്കാനാണ് രാഷ്ട്രീയ സാധ്യതകള്‍. രാഹുല്‍ ഗാന്ധിയുടെ ശിക്ഷ മേല്‍ക്കോടതി ശരിവച്ചാല്‍ പ്രിയങ്കയ്ക്ക് ലോക്സഭയിലേക്കുള്ള ആദ്യ വഴിയൊരുങ്ങും. ഒരുപക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു ഇന്ദിരാ ഗാന്ധിയുടെ അരങ്ങേറ്റമായി അത് മാറാനുള്ള സാധ്യതയും മുന്നില്‍ കാണുന്നവരുണ്ട്.എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് 30 ദിവസത്തെ സമയം സൂറത്ത് കോടതി അനുവദിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ വൈകാതെ അദ്ദേഹം ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും. മേല്‍ക്കോടതി ശിക്ഷ ശരിവച്ചാല്‍ രാഹുല്‍ ഗാന്ധി ജയിലില്‍ പോകേണ്ടി വരുന്ന സാഹചര്യം ബിജെപിക്ക് നേട്ടത്തെക്കാള്‍ കോട്ടത്തിനേ വഴിതെളിക്കുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വയനാട് ലോക് സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന്റെ പേര് കോണ്‍ഗ്രസ് പരിഗണിക്കില്ല എന്ന കാര്യം ഉറപ്പാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രിയങ്ക ഗാന്ധി പത്തനംതിട്ടയില്‍ മല്‍സരിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അവര്‍ പിന്മാറുകയായിരുന്നു.എന്തായാലും വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഇല്ലെന്ന വിവരം ഏവരെയും നിരാശരാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha